ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഞാൻ സന്തൊഷിക്കു ബലാൽ
എന്നെ സ്നെഹിച്ചും ഗ്രഹിച്ചും
എന്റെ നാമവും വിളിച്ചും
സല്കരിച്ചു മുഴുവൻ
പൊറ്റുന്നുണ്ടൊരിടയൻ
൨. യെശു കൈയിൽ ശാന്തകൊൽ
നിൎഭയം നടത്തുമ്പൊൾ
നല്ല മെച്ചൽ പാലും ചൊറും
തന്നു പൊറ്റും ദിനം തൊറും
ദാഹം തൊന്നുമളവിൽ
വെള്ളം കാട്ടും ഉറവിൽ
൩. ഇത്രഭാഗ്യം ഉള്ള ഞാൻ
എന്തു മൂലം ദുഃഖിപ്പാൻ
പല നല്ല നാളിൻ ശെഷം
കളയെണ്ടി പൊം ഈ വെഷം
എന്റെ പാൎപ്പു പിറകിൽ
ഇടയന്റെ മടിയിൽ
൬൨
രാഗം. ൭൯
൧. ദിവ്യരക്തം നീ പാച്ച ശാന്തി
ശിഷ്യരിൽ മറപ്പതാർ
എങ്കിലും കൃതജ്ഞരായി ശുഷ്കാന്തി
കാട്ടി സെവിക്കുന്നതാർ
അല്ലയൊ ഗുരൊ ഈ ആത്മാഹാരം