ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പരന്നസംഗതി
അതിന്നായൊരച്ചാരം
മൊറിയ്യാ പൎവ്വതം
അതിൽ വാഗ്ദത്തസാരം
അറിഞ്ഞിതാബ്രഹാം
൨. ഒർ പുത്രൻ ആട്ടു രൂപം
മലയിൽ കെറിയാൻ
പിതാവാളഗ്നി ധൂപം
അടുത്തുകൊണ്ട ഞാൻ
ഇവന്റെ നിത്യ പ്രീതി
മൃത്യുവിൽ ചാകുമൊ
ചത്തൊനെ ദെവ നീതി
കുഴിയിൽ വിടുമൊ
൩. സദ്രക്ഷിതാവിഴിഞ്ഞു,
നൃമാംസരക്തത്തിൽ
ആദാമ്യനായി കഴിഞ്ഞു
ഉറങ്ങി പൊടിയിൽ
ഇപ്പൊൾ രണ്ടാമത്താദം
നമുക്കു തലയാം
അവന്റെ ശക്തപാദം
പിശാചെ ചൂൎണ്ണിക്കാം
൬൧
രാഗം. ൩൬.
൧. ക്രീസ്തൻ ആടായ്വന്നതാൽ