ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യാത്രെക്കാവതും കണ്ടൊ
ദുശ്ശുശ്രൂഷ ദ്വെഷിച്ചിട്ടും
വിട്ടിട്ടില്ല ഫരവൊ
൩. ചെങ്കടൽ നിന്നെ സ്തുതിക്കാം
വീണ്ടെടുത്ത ഇസ്രയെൽ
അഗ്നിതൂൺ നിന്നാൽ ജയിക്കാം
നിന്നാൽ നില്പാം കരമെൽ
പെട്ടകത്തിൽ തിരഘൊഷം
ഇടി ശബ്ദം കെട്ടു നാം
പൊട്ടൊയാഞ്ഞു ബഹിർ ദൊഷം
സ്വസ്ഥം ഉൾ എന്നറിയാം
൪. വെള്ളം ചൊരയൊടും കൂട
ആത്മാവെ നീ സാക്ഷിതാ
നീതി വസ്ത്രം ഞങ്ങൾ ചൂട
സത്രുവെ തടുപ്പാൻ വാ
സൂക്ഷിക്ക പ്രഭൊ നിൻ വീടു
ദയ ചെയ്തു പാൎക്കിതിൽ
ഞങ്ങളാൽ നിന്നമ്പിൻ ൟടു
ആം വരെ ചെയി നിൻ തൊഴിൽ
൬൦
രാഗം. ൬൦.
൧. കൎത്താ ബലിക്കൊരാടു
താൻ നൊക്കും എന്നിതി
പണ്ടിസ്രയെല്യ നാടു