ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. നിലനിൽ-നിലനിൽ
ചിയൊൻ എന്ന പൎവ്വതം
ജാതികൾ കടൽ തരംഗം
പൊലയച്ചുപൊങ്ങിലും
നിന്റെ പാറെക്കില്ല ഭംഗം
സൎവ്വശക്തനിട്ടൊരടിയിൽ
നിലനിൽ-നിലനിൽ
൨. നിന്നെകാ-നിന്നെകാ
ചീയൊനെ നീ ശത്രുവിൻ
സൎപ്പ കൌശലംസമ്പ്രെക്ഷ
ബുദ്ധിയും ധരിച്ച പിൻ
ശുദ്ധി ലൊകത്തിന്നുപെക്ഷ
ഒൎത്തുപാരമാൎത്ഥ്യത്തിൽ പിറാ
നിന്നെകാ-നിന്നെകാ
൩. മിന്നുക-മിന്നുക
ചീക്കയിരിട്ടിൻ കൂർ
ദൂരെകാട്ടു നിൻ പ്രകാശം
കുന്നിൽ വെളിപ്പെട്ടയൂർ
ഒളിമക്കൾ്ക്കൊരുപാശം
ആയ്ചമഞ്ഞാകൎഷിച്ചെറുക
മിന്നുക-മിന്നുക
൪. താണുപൊ-താണുപൊ
താഴ്കിൽ എറുംനാൾവരും
ഇന്നു പത്തും നാള നൂറും