ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭയഹെതു ദുൎവ്വിചാരം
തച്ചിടിക്കും നിൻ കുഠാരം
൪. നിൻ ആയുധങ്ങൾ ശക്തിയും
പൊരാട്ടത്തിന്നുത്സാഹവും
നിൻ ഭക്തരിൽ വളൎത്തു
നീ തലവൻ എന്നു വന്നാൽ
ഉറെച്ചു നില്ക്കും ശിഷ്യ കാൽ
നീ ശത്രുവെ അമൎത്തു
ദൊഷം രൊഷം-സംഹരിച്ചു
ഉദ്ധരിച്ചു-സമാധാനം
ആക്ക ഭൂമിയൊടു വാനം
൫. വിശുദ്ധിയിങ്കൽ ജീവനം
കഴിപ്പാൻ നല്ക സന്തതം
എനിക്കീയാത്മശക്തി
പ്രപഞ്ചം ഒക്കനെടുകിൽ
ആദായം ഒട്ടും ഇല്ലതിൽ
വിശിഷ്ട ലാഭം ഭക്തി
നഷ്ടൻ ഭ്രഷ്ടൻ-ആയ്വന്നാലും
വെദപാലും-നിന്റെ കൊലും
എന്നും മുട്ടുന്നില്ല പൊലും
൪൫
രാഗം ൯
൧. നീനായ്മലെക്ക യഹൊവാ
കാർ മെഘത്തുള്ളിറങ്ങി