താൾ:CiXIV29b.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശ്വസ്തരിൻ പ്രകാശം താ
ഉദിക്ക ജീവാദിത്യ
കാരുണ്യ പൂൎണ്ണ ജ്യൊതിയെ
എന്നുള്ളം സ്ഫുടമാക്കുകെ
തമസ്സിനെ വിജിത്യ
സത്യം പത്ഥ്യം-നിത്യപ്രീതി
പൂൎണ്ണനീതി-വെണ്ടുവൊളം
പൂരിക്കെണം ഭൂമിഗൊളം

൨. നീ സൎവ്വജ്ഞാന നിധിയാം
അതെ ഇറക്കുക എല്ലാം
എന്നാലെ വന്നാശ്വാസം
ഈ മന്നിലുള്ള ഭക്തരും
ആ വിണ്ണിലുള്ള ദൂതരും
ഒന്നിച്ചു ചെയ്ക വാസം
പിന്നെ നിന്നെ- ഞങ്ങളെയും
യൊഗം ചെയ്യും-സ്നെഹ മൂലം
ശെഷം കൂട അനുകൂലം

൩. പ്രകാശിപ്പിക്ക ഞങ്ങളെ
നെർവഴിയിൽ നടത്തുകെ
ഇല്ല നമുക്ക ജ്ഞാനം
വിശ്വാസത്തിന്റെ സ്ഥൈൎയ്യവും
അനൎത്ഥകായ ധൈൎയ്യവും
ഇതൊക്ക നിന്റെ ദാനം
ഖെദം ഛെദം-മറ്റും എതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/61&oldid=190316" എന്ന താളിൽനിന്ന് ശേഖരിച്ചത്