താൾ:CiXIV29b.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. ചാവിൻ കെട്ടിനെ കഴിച്ചു
എഴുനീറ്റ മാനുജൻ
ഭൂമി ദെവനെ ജയിച്ചു
ഹാസമാക്കും നായകൻ
വാഴുക സൎവ്വെശ പുത്ര
ഞാനും സെവിക്കാമല്ലൊ
ക്രൂശാം നിന്റെ രാജ്യമുദ്ര
എങ്കൽ ഇടുക പ്രഭൊ

൨. ചെൎത്തെടുത്ത പാപഭാരം
നീ ഇറക്കിക്കളഞ്ഞാൽ
നിന്നെ വിട്ട വ്യഭിചാരം
ക്ഷമിച്ചിട്ടു മാറ്റിയാൽ
ഞാൻ നിണക്കു തൊന്നുവൊളം
പിന്നെ ചെല്ലാം യുദ്ധത്തിൽ
സാത്താൻ മാംസവും ഭൂഗൊളം
തൊല്പിക്കാം നിൻ കൊടിയിൽ

൩. ഞാൻ ശ്മശാനത്തിൽ കിഴിഞ്ഞാൽ
നിൻ ശവത്തെ ഒൎക്കുന്നെൻ
ഉള്ളമെ നീ കെട്ടഴിഞ്ഞാൽ
അബ്ബാ കൈയിൽ എല്പിക്കുന്നെൻ
മാംസത്തെ പൊടിക്ക കീടം
എഴുനീല്ക്കും നാൾ വരും
ഒരൊ വീരന്നൊർ കിരീടം
സൈന്യത്തെല്ലാം സ്തുതിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/54&oldid=190304" എന്ന താളിൽനിന്ന് ശേഖരിച്ചത്