ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൯
രാഗം ൫൮
൧. ജനാദികൾ്ക്കുദ്ധൎത്താ
വിനാശത്തിനാവാൻ
കുഴിച്ചു വെച്ച കൎത്താ
മിഴിച്ചുത്ഥിച്ചു താൻ
ശ്മശാനം വിട്ടുടൻ
പിശാചു നിൎബ്ബലൻ
എഴുന്നവന്റെ കാൽ
കഴുത്ത മൎക്കയാൽ
൨. ഹാ സാരമുള്ള കാഴ്ച
അസാദ്ധ്യകാരിയെ
ഭയത്തിനൊക്ക താഴ്ച
ജയത്താൽ വന്നതെ
പാതാള ലൊകക്കാർ
എതാനുമെല്ലാർ
വിരൊധി കൌശലം
ആരൊഹത്താൽ ഹതം
൩. ഹിംസിച്ചു രക്തിതാവെ
ഗ്രസിച്ചനന്തരം
നിൻ ഉഗ്രം ബിംബം ചാവെ
അനുഗ്രഹപ്രദം
തല നടന്നതിൽ
അലം പിഞ്ചെല്ലുകിൽ