ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪. ഹൊമം തീൎന്നെന്നറിവാൻ
തൊമാ തൊട്ടുനോക്കിയാൻ
ഞാൻ കാണാതറിയുന്നെൻ
താൻ വിളിച്ചാൽ തൊടുവെൻ-ഹ
൩൭
രാഗം. ൭൩.
൧. ചാവിനെ ജയിച്ചവീര
മാ വിശെഷം നിൻ പണി
സല്ഗുണത്താൽ ദൊഷം തീര
ഗൊല്ഗതാവിൽ ചത്തു നീ
ഭിന്ന ദെഹത്തെ കുഴി
തന്നിൽ ഇട്ടുടൻ ശരീരെ
നീതിക്കായുയിൎത്ത പിൻ
ഭീതി നീങ്ങി വാഴ്ത്തുവിൻ
൨. പൂട്ട വെണ്ടയാത്മ ദ്വാരം
കൂട്ടരെ കാണ്മാൻ വരും
ദൈവപുത്രനെ സല്കാരം
ചെയ്വാൻ ആർ ഒരുങ്ങിടും
കുറ്റം ഞാൻ കുഴിച്ചിടും
മുറ്റും ഈ പുതുപ്രകാരം
രാത്രീ ഭൊജനം ചെയ്വാൻ
പാത്രതെക്കുയിൎക്കും ഞാൻ
൩൮
രാഗം ൭൫