ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നിന്നെ വിശ്വസിച്ചവൻ
വിശ്വസിച്ചു നിന്നകത്തു
പുക്കൊൻ എന്നും ജീവി തൻ
൪. ആദാം ചത്തുപെൎത്തുനൊക്കി
ജ്ഞാനവൃക്ഷത്തിൻ ഫലം
ഈ മരത്താൽ ചാവെപൊക്കി
കിട്ടും ദെവപുത്രത്വം
൫. രക്ഷിതാവെ നിന്നെ വില്ക്കും
ജാതിക്കല്ലൽ കൈവിടാ
നിന്റെ ക്രൂശെ പാൎത്തുനില്ക്കും
ഉള്ളത്തിന്നു നിന്നെ താ
൩൪
രാഗം ൭൫
൧. അൎപ്പിച്ചക്രീസ്തൻ ജീവനും
വധിച്ചിട്ടുള്ള ദെഹവും
എൻ ആത്മദെഹി ദെഹത്തെ
സല്പുണ്യമാക്കി തീൎക്കുകെ
൨ അവൻ വിലാവിന്നെറ്റവും
ഒലിച്ച രക്തവെള്ളവും
മനം തണുക്കുന്ന തളി
ബലം പുതുപ്പിക്കും കുളി
൩. തിരുമൂൎദ്ധാവിൽ സ്വെദം താൻ
കൺനീരും ഖെദവും ഭവാൻ
വിസ്താരനാൾ എൻ ശരണം