ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൧
രാഗം ൮൨
നിവൃത്തിയായി-അതെനിവൃത്തിയായി
എൻ യേശുസത്യവാൻ
മരത്തിലും ആ ഭൊഷ്കില്ലാത്തവായി
ഉറെച്ചുരെച്ചു താൻ
മുറവിളിപ്പിണിക്കലക്കം
കണ്ണീരിന്നും ഭവിച്ചടക്കം
നിവൃത്തിയായി
൨. ഹെല്ലെലുയാ-സ്വൎഗ്ഗസ്ഥനാം പിതാ
എല്പിച്ച തെറ്റു നീ
കരയല്ലെ മകൻ ജയിച്ചതാ
ജ്വപിച്ചു ദിവ്യതീ
പുകഞ്ഞു പൊയി പാപം കെടും
അവൻ ജയത്താൽ ഞാനുംനെടും
നിവൃത്തിയായി
൩. നിവൃത്തിയായി-വിശ്വാസി നീതിമാൻ
ആയി തീൎന്നു തൽക്ഷണം
തികഞ്ഞനെർ ശുചിയും എത്തുവാൻ
ഉണ്ടൊരൊ താമസം
ആ രക്തം പുഴുവാം എനിക്കും
കില്ലില്ല നിത്യവും വിളിക്കും
നിവൃത്തിയായി
൪. നിവൃത്തിയായി -ആദ്യന്തമായവൻ