ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩. മനുഷ്യജാതി ഭ്രാതം
അമ്മെക്കിതാ മകൻ
ശിഷ്യന്നതാ നിൻ മാത്രം
ഇതി പറഞ്ഞുടൻ
എദെനിൽ നീ എന്നൊടു
ഇന്നെത്തും നിശ്ചയം
എന്നൊരു കള്ളനൊടു
സന്തൊഷം കല്പിതം
൪. ഹാ ലമ്മസബക്താനി
എലീ എലീ എന്നാൻ
ഇരിട്ടിൽ സൎവ്വജ്ഞാനി
താനൊ അകപ്പെട്ടാൻ
അഹൊ എനിക്കദാഹം
എന്നെത്തിന്നീവിളി
സമാപ്തം നിൻ നിൎവ്വാഹം
സമാപ്തം മാബലി
൫. പിതാവെ എൻ ആത്മാവെ
നിൻ കൈയിൽ എല്പിച്ചെൻ
എന്നി പ്രകാരം ചാവെ
ജയിച്ചു കാണുന്നെൻ
ആ മുൾ തറെച്ചനെറ്റി
മുടിഅണിഞ്ഞിട്ടും
ചിലൎക്കറിഞ്ഞവെറ്റി
എല്ലാരും പുകഴും