താൾ:CiXIV29b.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൎവ്വം ദ്രൊഹം ഉമിനീർ
സൎവ്വം നീ സഹിക്കും
കെഫാവിന്റെ കണ്ണുനീർ
എപ്പൊൾ ഇങ്ങൊലിക്കും

൪. ആടി തല്ലി മുൾ്മുടി
ചൂടിനാർ നിൻ ചെന്നി
താനും ക്രൂശെടുത്തു നീ
ഞാൻ നിൎബ്ബന്ധം എന്നി
നിന്റെ ക്രൂശെ പെറുവാൻ
എന്റെ ശക്തിയാക
പിന്നിണക്കായെമ്പുരാൻ
ചെന്നിദ്ദെഹം ചാക

൨൯

രാഗം. ൧൦

൧. ശുദ്ധാത്മയെശു എന്തഹൊ നിൻ ദൊഷം
മെധാവികൾ്ക്കും നിങ്കൽ എത്ര രൊഷം
പ്രധാനി കണ്ടു നിന്റെ അപരാധം
എന്തൊരഗാധം

൨. അശുദ്ധർ ചുറ്റി തല്ലുന്നു നിൻ ഗണ്ഡം
വിശുദ്ധവൂൎക്കും ഇഷ്ടമാം നിൻ ദണ്ഡം
ശിശുക്കൾ ആപ്പി വന്നു വെണ്ടു ശൂലം
എന്നെന്തു മൂലം

൩. പെരുത്ത നിന്ദാ കഷ്ട ശൂലാരൊഹം
വരുത്തി എന്റെ കാമക്രൊധമൊഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/44&oldid=190284" എന്ന താളിൽനിന്ന് ശേഖരിച്ചത്