ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുറമൂടി നിന്റെ നിതി
അകപ്പൂൎത്തി നിന്റെ പ്രീതി
൨൮
രാഗം. ൭൧
൧. യെശുപാടു മരണം
യെശു മുറിയഞ്ചും
നഷ്ടൎക്കുള്ളൊരൌഷധം
ദുഷ്ടതെക്കുനഞ്ചും
ചാവിന്നാകും ചാവിതെ
നാശത്തിന്റെ നാശം
മത്സരാന്ധകാരത്തെ
ഭത്സിക്കും പ്രകാശം
൨. തൊട്ടത്തിൽ നിൻ യാചനം
കാട്ടി യാചിപ്പിക്ക
നിൻ വിയൎപ്പു രൊദനം
എന്നെ യത്നിപ്പിക്ക
ദൂതന്റെ ആശ്വാസനം
യാതന അടുക്കും
നെരത്തിങ്കൽ നെഞ്ചകം
സ്വൈരത്തെകൊടുക്കും
൩. പാഴൻ നിന്നെ ചുംബിക്കും
തൊഴ എന്നുരച്ചു
തിന്മകെ കൊണ്ടാറെയും
നന്മ നീ പിണെച്ചു