താൾ:CiXIV29b.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെണ്ടാ ഭൂമിപയാടാകാശം
ഒന്നെ ഉള്ളു സ്നെഹപാശം

൨. രക്ഷിതാ നിണക്കീപീഡ
വന്നപ്പൊൾ ഞാൻ എവിടെ
ലൊകവിദ്യപാപക്രീഡ
വമ്പിത്യാദിയിൽ അത്രെ
നിന്നെ കുത്തും പാപമുൾ
ഒന്നും ഇല്ലിനെഞ്ഞിൻ ഉൾ
ഇങ്ങിനെ വിടാതെ പാപം
ചെയ്തത് ഇന്നു എന്റെ താപം

൩. ദൊഷം കണ്ടു നൊമ്പുധൎമ്മം
ജപവും തുടങ്ങും നാൾ
നീ വിളിച്ചും വെണ്ടാ കൎമ്മം
ഞാൻ ഈ യെശു നിന്റെ ആൾ
സാക്ഷാൽ ഞാൻ പ്രമണനൂൽ
പെസ്ഫെക്കായ കടിഞ്ഞൂൽ
ഉൾതികഞ്ഞ ദെവസ്നെഹം

൪. എന്നു കെട്ടുമാറിദണ്ഡം
അല്ലെനിക്കധീനൻ ഞാൻ
ഇനിമെൽ ഞാൻ നിന്റെ ഖണ്ഡം
തലയായ തമ്പുരാൻ
എന്നെ നൊവുചാവിലും
നിണക്കൊപ്പമാക്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/42&oldid=190280" എന്ന താളിൽനിന്ന് ശേഖരിച്ചത്