ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എനിക്കായ്വിളിക്കെണം
ആടു ഞാൻ എന്നിട്ടു ശക്തം
ആയകൈ എൻ ആശ്രയം
൧൩. വൎദ്ധിക്കും എൻ ദൊഷത്താലെ
എന്നെ ദ്വെഷിച്ചുതൃക്കൺ
വെൎത്തിരിയും മുമ്പിനാലെ
ഇന്നെന്നെ മറക്ക മൺ
൧൪. എപ്രകാരത്തിൽ ആയാലും
ഞാൻ നിന്നൊടിരിക്കെണം
യെശു എന്നെ കാണിച്ചാലും
സ്വൎഗ്ഗത്തിൽ നിൻ വൈഭവം
4. യെശുകഷ്ടമരണങ്ങൾ
൩൪ (യശ. ൫൩)
൧. പണ്ടുലകത്തിറങ്ങി
അതാ യഹൊവവായി
ദൈവീക രൂപഭംഗി
ഇട്ടെച്ചു മാംസമായി
൨. അത്രിഷ്ടം തൻ ആകാരം
തൻ വാക്യം ആശ്ചൎയ്യം
മനുഷ്യരാൽ ധിക്കാരം
ചിരിപ്പും തൻ പാലം