ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩. അവൻ വഹിച്ച ഖെദം
സ്വരൂപിച്ചതു നാം
അവന്റെ പ്രാണച്ശെദം
നമുക്കു സൌഖ്യമാം
൪. നാം തെറ്റിപ്പൊകും ആടു
പൊലുള്ള സ്വെച്ശക്കാർ
മിണ്ടാത്ത ബലിയാടു
ഇവനല്ലാതെ ആർ
൫. തൻ ആത്മം കുറ്റക്കാഴ്ച
ആക്കീട്ടുയിൎത്തെഴും
യഹൊവ രാജ്യവാഴ്ച
ഈ കൈയിൽ സാധിക്കും
൬. സ്വരക്തത്തിൻ പകൎച്ച
ക്ഷമാനിമിത്തവും
യഥെഷ്ടം തൻ കവൎച്ച
സമസ്തമായ്വരും
൨൫
രാഗം. ൮൬
൧. ലൊകത്തിൻ പാപങ്ങൾ എല്ലാം
വഹിച്ചൊരു കുഞ്ഞാടു
നടക്കുന്നുണ്ട വന്നു നാം
വരുത്തി എത്ര പാടു
ചുമന്നു ദുഃഖിച്ചുഴറി
നടന്നു തന്നെത്താൻ ബലി