ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രാജ്യത്തിൽ കൂട്ടുവാൻ
(ഒക്ക നന്നാക്കുവാൻ)
ശക്തനവൻ
൧൭൪
രാഗം. ൪.
൧. ഹാ യെശു എന്റെ പാപം
നിനെച്ചു വന്നു ഞാൻ
നീ തന്ന അനുതാപം
ശമിപ്പിക്കെമ്പുരാൻ
൨. ൟ പാപി ചെയ്ത ദൊഷം
അനെകം ഒൎക്കയാൽ
അസഹ്യമായ്നിൻ രൊഷം
ഭയം നിൻ വിധിയാൽ
൩. ഹാ യെശു കൃപ കാട്ടി
എൻ ദുഃഖം തീൎത്തുതാ
മാവൈരിയെ നീ ആട്ടി
അകത്തു പാൎപ്പാൻ വാ
൪. നിൻ ക്രൂശിൽ എൻ സങ്കെതം
നിൻ രക്തം ആശ്രയം
ലഭിക്കുകെ ൟ പ്രെതം
നിന്നൊടു വിശ്രമം
൧൭൫
രാഗം. ൬൯.
൧. ക്ഷെമം ഉണ്ടുചാവിലും