താൾ:CiXIV29b.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. യെശു ചെൎത്തുവെച്ചൊരവകാശം
തൻ വിശ്വസ്തൎക്കിന്നും ഭാഗ്യമാം
അന്ധകാരെ കണ്ണിന്നു പ്രകാശം
നല്കും ചൊല്ലി തന്നവാക്കെല്ലാം
കാടിനെ കടന്നു ചെല്ലുവാൻ —
യെശു ഇന്നും — തുണനിന്നും —
നാടെത്തിക്കും താൻ

൨. യെശു രക്തം എന്റെ പാപശാന്തി
യെശു മൃത്യു എന്റെ ജീവനും
പിന്നുയിൎക്കുമ്പൊൾ അവന്റെ കാന്തി
ഹീനദെഹത്തിന്നു നിൎണ്ണിതം
വെഗത്തിൽ യരുശലെംപുരെ
പുക്കുതാണും — കൊണ്ടുകാണും
എന്നിടയനെ

൧൭൦

രാഗം. ൩൪.

൧. രാത്രിയിൽ — രത്രിയിൽ
ചന്ദ്രനൊടാകശത്തിൽ
മീനുകൾ ഉദിക്കും ചാലെ
നീങ്ങുമൊ ഇരുൾ അതാലെ
എകാദിത്യശൊഭയാ
പൊയിരാ

൨. ഭൂമിക്കുൾ — ഭൂമിക്കുൾ
പാപത്താലെ കൂരിരുൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/204&oldid=190598" എന്ന താളിൽനിന്ന് ശേഖരിച്ചത്