ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൮
L. M. രാഗം. ൮.
൧. മെശീഹ രക്ത നീതിയെ
എൻ ഭൂഷണം എൻ അങ്കിയെ
അതാലെ ദെവ മുമ്പിൽ ഞാൻ
നിനെച്ചുതെ നിവിരുവാൻ
൨. പരീക്ഷകൻ പടെക്കെല്ലാം
അതാലെ നല്ല ധൈൎയ്യമാം
ഭൂലൊകം പൊട്ടി വീഴുകിൽ
സന്തൊഷിപ്പിക്കും ഈ തുകിൽ
൩. പുനരുത്ഥാന നാളിലും
ആരൊഹണം ഭവിക്കിലും
എൻ അലങ്കാരവസ്ത്രമൊ
നിൻ രക്തനീതികൾ വിഭൊ
൪. ന്യായ വിസ്താര വെളയിൽ
മഹാജനങ്ങൾ അഞ്ചുകിൽ
മെശീഹാ രക്ത നീതിയാൽ
ഞെട്ടാതെ നില്ക്കും എന്റെ കാൽ
൫. അഹൊ നിൎഭാഗ്യലൊകരെ
ഈ യെശു രക്തനീതിയെ
ധനിച്ചു വിശ്വസിക്കയാൽ
ഒഴിക്കാം പാപിക്കുള്ളമാൽ
൧൬൯
രാഗം. ൫൯.