ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൬
രാഗം. ൧൩.
൧. കണ്ടൊ ചെറു കുട്ടി
തൊട്ടിയിൽ ഇതാ
ഇന്നുവാക്കുമുട്ടി
പിൻ ചൊല്ലും സദാ
൨. ജന്മപീഡ ഒൎക്കും
പൊൽ കരഞ്ഞവൻ
കണ്ണുനീരെ തൊൎക്കും
ഏവൎക്കും ഇവൻ
൩. പെരൊ ദെവവാക്കും
ദെവപുത്രനും
എന്നീ ചുണ്ടും നാക്കും
പിന്നെ കെൾ്പിക്കും
൪. ദൈവം അവതീൎണ്ണം
എന്നു കാണ്മതാർ
താനുടുത്ത ജീൎണ്ണം
ദൂതർ ചൂണ്ടിനാർ
൫. കെട്ടപൊലെ കണ്ടും
തൊട്ടും ആതുകിൽ
നല്ലിടയർ മണ്ടും
ഒരൊപുരയിൽ
൬. എന്തയ്യൊ ഉറക്കം
ക്രിസ്തുവന്നല്ലൊ