ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. എനിക്കീ രാത്രിയിൽ മാ ദെവ
വാത്സല്യം വന്നുദിച്ചുതെ
ഈക്കാറിൽ സൎവ്വദൂതസെവ
അനുഭവിച്ചൊൻ പുക്കുതെ
ഒർലക്ഷം സൂൎയ്യന്മാരെക്കാൾ
വിളങ്ങി മിന്നുന്നുണ്ടീ നാൾ
൨. എൻ ഉള്ളത്തിന്നും ഒരു പാശം
ഈ നൽ വെളിച്ചം ആകണം
ചെറുഗുഹയിലെ പ്രകാശം
ഉലകിൽ എങ്ങും വ്യപിതം
പാതാള ശക്തിപാവരാ
ഇനി നിലെപ്പാൻ വഹിയാ
൩. തികഞ്ഞ മൊക്ഷത്തിൻ പ്രകാശം
തൊന്നാവൂ ഈ വെളിച്ചത്തിൽ
ചന്ദ്രാദിത്യർ നക്ഷത്രാകാശം
എല്ലാം ക്ഷയിക്കും വെഗത്തിൽ
അന്നെരം തൊട്ടഹരഹർ
വിളങ്ങി നില്ക്കും ഈ ചുടർ
൪. അതിന്നിടെക്ക വെണ്ടും ദീപം
ആയ്സദ്വിശ്വാസത്തെ അരുൾ
തീ മൂട്ടി നില്ക്കുകെ സമീപം
അകറ്റുകുള്ളത്തിന്നിരുൾ
നിൻ തെജസ്സന്നു പറ്റുവാൻ
പ്രകാശമാകുകിന്നു ഞാൻ