താൾ:CiXIV29b.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. സൎവ്വെശനാം യഹൊവ
ഇവ്വിണ്ണും സൈന്യവും
നിയാ നക്ഷത്രക്കൊവ
എല്ലാമെ കരുതും

൨. മറഞ്ഞു വെയിൽ ചൂടും
മനസ്സിലാക്കി കുളിർ
ഇതാൎക്കൊ എണ്ണികൂടും
ഇവറ്റിനെന്തതിർ

൩. ഒരൊന്നു സൂൎയ്യ പ്രായം
ഒരൊന്നു ലൊകം താൻ
നിരൂപണാവസായം
പണിനിറുത്തുവാൻ

൪. ഒരിക്കൽ ഞാനും കാണും
തൃക്കൈ തൊഴിൽ എല്ലാം
മനുഷ്യനായി നീ താണും
പിറന്നതെന്തതാം

൫. ഈ ഭൂമിയൊവിശിഷ്ടം
എല്ലാഗ്രഹങ്ങളിൽ
വിണ്ണൊരെക്കാളൊ ഇഷ്ടം
ഈ മൎത്യജാതിയിൽ

൬. നിണക്കാ സൈന്യം അല്പം
കൊടന്നപൂഴി പൊൽ
പിന്നെന്തുനിൻ സങ്കല്പം
മഹത്തെതൊന്നു ചൊൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/196&oldid=190584" എന്ന താളിൽനിന്ന് ശേഖരിച്ചത്