ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അമൎത്തഥ നാശവും എത്തിക്ഷണാൽ
വിളിക്കും അന്നവർ ഞാൻ വരാ
ഞെളിഞ്ഞവർ അറ്റാൽ ദുഃഖിയാ
തെളിഞ്ഞുവശങ്കൽ ഞാൻ സദാ
൧൬൧
(സങ്കീ. ൩൩.) രാഗം. ൬൬.
൧. യഹൊവയിൽ സന്തൊഷിച്ചാൎത്തു പാടി
എ കൊപിച്ചെകനെ ഉയൎത്തുവിൻ
അവൻ ദയാ നയങ്ങളെ കൊണ്ടാടി
കവിണ്ണു വീണുവാക്കെ വാഴ്ത്തുവിൻ
വാക്കൊന്നിനെ ഉരെച്ചു
മാലൊകത്തെ പടെച്ചു
വിളിച്ചുടൻ ആകാശ സൈന്യം നിന്നു
നിലെച്ചെല്ലാം ചൊല്ലൂക്കിനാലും ഇന്നു
൨. യഹൊവതാൻ നിരൂപിച്ചിട്ടതൊന്നും
ഈ ലൊകമായയാൽ ക്ഷയപ്പെടാ
വരിച്ച ജാതിയെ മുറിച്ചും കൊന്നും
നശിപ്പിയാതുയിൎപ്പിക്കും സദാ
മാവ്യാധിയുദ്ധക്ഷാമം
ഇത്യാദിയിൽ തന്നാമം
നിത്യാശ്രയം തരും സങ്കെതസ്ഥാനം
സത്യാൎത്ഥിക്കായി തൃക്കണ്ണിൽ അവധാനം
൧൬൨
(സങ്കീ. ൮.) രാഗം. ൪.