ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുല്ലുണങ്ങി പുഷ്പം വാടി
തെജസ്സറ്റതാകയാൽ
ദെവവാക്യമൊസദാ
നില്ക്കും വാട്ടവും വരാ
വാക്യവിത്തിലും മുളെക്കും
ജതി നില്ക്കും എന്നെന്നെക്കും
൧൫൯
(യൊ. ൧൪) രാഗം. ൭൨
൧. നെഞ്ചു മറുകാതിരിപ്പിൻ
എന്നുടെ—ദെവനെ
മുറ്റും വിശ്വസിപ്പിൻ
ഇപ്പൊൾ ആരും പിഞ്ചെല്ലാതെ
പൊകിലും—എന്നെയും
തെറുവിൻ അഞ്ചാതെ
൨. എൻ പിതാവിൻ വാസസ്ഥാനെ
ഉചിതം—ആലയം
ഞാൻ ഒരുക്കും താനെ
എന്നു ചൊന്നവാക്കുപൊരെ
ആൎക്കെണ്ണാം—അങ്ങെല്ലാം
പാൎപ്പാൻ കൂടുന്നൊരെ
൩. നിങ്ങൾ്ക്കായിതാ ചെല്ലുന്നു
പാൎപ്പിപ്പാൻ—എങ്കിൽ ഞാൻ
പിന്നെയും വരുന്നു
ഞാൻ ഇരിപ്പാനുള്ള ദെശം