താൾ:CiXIV29b.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൻ പൊരാട്ടം ഇന്നറുന്നു
മൊചിതം തൻ പാതകം
എല്ലാ പാവത്തിൽ ദ്വിധാ
കൂലി നല്കി രക്ഷിതാ
എന്നെരൂശലെമിൻ താപം
ആറുവാൻ ചെയ്വിൻ സല്ലാപം

൨. കാട്ടിൽ ഘൊഷിക്കുന്ന നാദം
കെട്ടിതൊ ഒരുങ്ങുവിൻ
പ്രാന്തരെ യഹൊവാപാദം
പൂകും മാർഗ്ഗം ചെത്തുവിൻ
തഴ്വര ഉയൎകയും
പൎവ്വതങ്ങൾ താഴ്കയും
ഏറ്റക്കുറവും നിഷിദ്ധം
ദെവതെജസ്സാം പ്രസിദ്ധം

൩. തന്നെ കാണും സൎവ്വലൊകം
എന്നുരച്ചെഹൊവവായി
സൎവ്വരൊടും ഒരു ശ്ലൊകം
ഘൊഷിപ്പിച്ചതെന്തതായി
ലൊകർ പുല്ലെന്നെവരൂ
ലൊകഭംഗി പുല്ലിൻ പൂ
വാടി പൂവുണങ്ങി സസ്യം
എന്നെല്ലാവൎക്കും പ്രശസ്യം

൪. ദെവാത്മാവു വന്നൂടാടി
ദെവക്കാറ്റു തട്ടിയാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/192&oldid=190577" എന്ന താളിൽനിന്ന് ശേഖരിച്ചത്