ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯
രാഗം. ൯൦
൧. രാജസന്നിധാനെ
നിന്നുനാം തൊഴാവു
പൂജാ യൊഗ്യനെ സ്രഷ്ടാവ്
ദൈവം മദ്ധ്യെ ഉണ്ടു
ഉള്ളെല്ലാം മിണ്ടാതെ
സെവെക്കൊത്തുചായ്ക്കകാതെ
തൻഹിതം-ആകെണം
എന്തെതിർ നിന്നാലും
എന്നു യാചിച്ചാലും
൨. ഇങ്ങു ദൈവം ഉണ്ടു
നാമൊ പൂഴിചാരം
എങ്ങനെചെയ്യും തെവാരം
ശുദ്ധ ശുദ്ധ ശുദ്ധ
എന്നു പാടി വാഴ്ത്തി
സ്പൎദ്ധയിൽ താന്തന്നെ താഴ്ത്തി
കെറുബിം-സെറഫിം
തളരാതെ നിത്യം
ചെയ്യുന്നു നിൻ കൃത്യം
൩. നിന്നെ മാത്രം ഒൎത്തു
സെവിക്കുന്നു ദൂതർ
ഒന്നെ നൊക്കും സിദ്ധഭൂതർ
വെല്കകള്ളജ്ഞാനം