ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പെരുത്തതിൻ നിമിത്തമൊ
അതെത്രയും വ്യത്യാസം
ബലിതന്നില്ല നിന്റെ കൈ
അസാരം ധൂപം കുറെനൈ
അത്യല്പം നിൻ വിശ്വാസം
൬. നിൻ പാപമെ വിചാരിച്ചാൽ
മിയെച്ച നിന്റെ ദാനം
എനിക്കതിന്റെ ദ്രൊഹത്താൽ
പെരുത്തു വന്നദ്ധ്വാനം
ഞാൻ എൻ നിമിത്തം നിൻ പിഴാ
ക്ഷമിച്ചു പാപം നിനയാ
നിൻ നീതി എൻ സമ്മാനം
൧൫൪
(സങ്കീ. ൧൩൭) രാഗം. ൮൬.
൧. കല്ദയ്യർ കുമ്പിടുന്ന ബെൽ
അമൎന്ന ഫ്രാത്തിൽ തൊടും
കരെക്കു വീണ കൊമ്പിന്മെൽ
നാം തൂക്കി കണ്ണീരൊടും
ഇരുന്നു ചിയൊൻ ഒൎത്തപ്പൊൾ
ഹൊ ചിയൊൻ പാട്ടു പാടിക്കൊൾ
നാം ആടിചെയ്കമൊദം
എന്നൊരൊവാഴൻ ചൊല്ലിപ്പൊയി
യഹൊവ ജാതിക്കുള്ളനൊയി
സഹിക്കുമൊ വിനൊദം