താൾ:CiXIV29b.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാനത്രെ നിൻ ചങ്ങാതി

൨. ഒഴുക്കത്തിൽ മുങ്ങാതെ നീ
കടക്കും വെള്ളത്തൂടെ
നിന്നെ കൊളുത്തുകില്ല തീ
കടക്കിൽ കാണാ ചൂടെ
നിൻ മൊചനത്തിനായ്ത്തരാം
വെണ്ടുന്ന ദ്രവ്യങ്ങൾ എല്ലാം
മഹാകുലങ്ങൾ കൂടെ

൩. കിഴക്കു നിന്നും പശ്ചിമാൽ
ഇനി നിന്നെവരുത്തും
വടക്കുനല്കും ചൊദിച്ചാൽ
ഞാൻ തെക്കെ കീഴ്പെടുത്തും
മല്പുത്രരെ എൻ തെജസ്സിൻ
പ്രകാശത്തിന്നായ്ത്തരുവിൽ
എന്നെകി മുന്നിറുത്തും

൪. നിന്നൊടെതിൎത്താൽ അശ്വതെർ
ബലങ്ങൾ ആകെ ചാരം
സമുദ്രത്തിൽ നിണക്കനെർ
വഴിക്കെ ആംസഞ്ചാരം
ജലങ്ങൾ പൊങ്ങും മരുവിൽ
എൻ ഇഷ്ടർ എത്തി മുട്ടുകിൽ
തുറക്കും സൎവ്വദ്വാരം

൫. എന്നെ വിളിച്ച മൂലമൊ
എനിക്കായ്നിൻ പ്രയാസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/185&oldid=190564" എന്ന താളിൽനിന്ന് ശേഖരിച്ചത്