താൾ:CiXIV29b.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമുക്കിക്കൂട്ടിൽ ഒട്ടും ഇല്ലകാമം
ഞെളിഞ്ഞു പൊകിലൊനമ്മെ ഒരാർ
ചളികിൽ വീഴിക്കും സമാനപാപം
ജഡാഭിലാഷം കണ്ണൊതിപുലർ പ്രതാപം
വിടാതിവറ്റെ വെട്ടി ചെയ്ക പൊർ

൪. ഈ ലൊകം ആശ്രിയിക്കരുത് കെൾ
ആലൊല ഭാവങ്ങൾ വെറുത്തുചാടു
ചങ്ങാതി കാണ്മതില്ല പാമ്പുതെൾ
മങ്ങാതെ പെറ്റു പൊറ്റുന്നവങ്കാടു
ഇതാകയാൽ ഇഹത്തെ സ്നെഹിക്കിൽ
പിതാകൂറില്ല ദെവശത്രുവാകും
തദിഷ്ടനൊ പ്രപഞ്ച ദ്വിഷ്ടനായി ചാകും
ഉദിച്ചു നിത്യം വാഴും അഛ്ശനിൽ

൧൫൨

(രാഗം. ൩൪)

൧. എൻ ധനം – നില്ക്കണം
പൊരാകെട്ടു പൊം മുതൽ
ദ്രവ്യത്തിങ്കൽ ആത്മ പ്രീതി
വെച്ചവൎക്കു ചൊരഭീതി
തീരുന്നില്ല രാപ്പകൽ

൨. പ്രിയ സ്ത്രി – സന്തതി
ബന്ധു സ്നെഹത്തെയും താ
എന്നു പ്രാത്ഥിച്ചാൽ ഈ ഭൊഗം
തീൎക്കും മൃത്യുവിൻ വിയൊഗം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/183&oldid=190560" എന്ന താളിൽനിന്ന് ശേഖരിച്ചത്