താൾ:CiXIV29b.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. ഉടയവൻ നീ നീതിമാൻ
തടവിലാകും അടിയാൻ
ലംഘിച്ചല്ലൊ നിൻ ഉക്തി
കുറയനാൾ ഈ ലൊകത്തിൽ
കറക്കൊണ്ടെന്നു ചുടുകിൽ
അതിന്നും ഉണ്ടുയുക്തി
പണി വിരുന്നിന്നൊരുക്കാൽ
ക്ഷണിച്ചവായെനിന്ദിച്ചാൽ

൩. സുഖം പിശാചൊടല്പമായി
മുഖത്തിന്മുമ്പിൽ നിന്റെ വായി
ശാപശിസ്സും നിറുത്തി
പാപക്കളിപ്പു തള്ളുകിൽ
ആപത്തിൽ പിൻ നിന്നരികിൽ
സിഹാസനത്തിരുത്തി
വരിപ്പതിന്നിതെ ദിനം
തെരിഞ്ഞുകൊൾ എൻ ഹൃദയം

൪. ഉറക്കിൽ നിന്നെഴുന്നുണർ
മറന്ന നാരകക്കയർ
അഴിച്ചുവാ മനുഷ്യ
മയക്കം തീൎത്തു രക്ഷകൻ
അയച്ചാത്മാ നിന്നെ ഉടൻ
നടത്തുവാൻ സന്തുഷ്യ
നിത്യാദി നിത്യതയിലും
സത്യാന്നത്താൽ സുഖം തരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/181&oldid=190556" എന്ന താളിൽനിന്ന് ശേഖരിച്ചത്