താൾ:CiXIV29b.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങൾ്ക്കാശ്വാസം യെശുതാൻ
ഞാൻ നിങ്ങളെ നീതീകരിച്ചു
എൻ സ്വസ്ഥതെക്കകം വിളിച്ചു
വരുന്നൊൻ തന്നെബുദ്ധിമാൻ

൩. പൈദാഹവും കണ്ണീരും ഇല്ല
ആന്ധസ്ഥ രാജധാനിയിൽ
മിണ്ടാതെ ഖെദിപ്പൊരുമില്ല
കുഞ്ഞാടിൻ സന്നിധാനത്തിൽ
അവന്നു ഭക്തരൊടു വാസം
വിശ്വാസാലാപം മന്ദഹാസം
സമുദ്രനാദ സ്തുതിയും
ചൊദ്യൊത്തരം വെദാൎത്ഥ ജ്ഞാനം
ഇല്ലിവകെക്കൊരവസാനം
മഹാശബത്താരംഭിക്കും

൧൫൦ രാഗം. ൬൩.

൧. ഹാനിത്യതാ ഇടിധ്വനി
തെളിക്കടഞ്ഞൊരു മൊഴി
മുടിവില്ലാത്താരംഭം
ഹാ കാലമറ്റ കാലമെ
പ്രകാശമറ്റൊരാഴമെ
നിന്നാൽ ഒടുങ്ങും ഡംഭം
നിൻ നീളം ദീൎഘമാം തുലൊം
കളിക്കും ഭാവം കെട്ടുവൊം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/180&oldid=190554" എന്ന താളിൽനിന്ന് ശേഖരിച്ചത്