ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒട്ടം യുദ്ധം തടവും
സ്വപ്നം പൊൽ മറന്നിടും
സ്വൈരമായ്നാം സ്തുതിപാടും
ജയശക്തനെ കൊണ്ടാടും
൨. നീ വലത്തു കൈ ഇളക്കി
ഉദ്ധരിക്കരക്ഷിതാ
ഭ്രഷ്ടദാസരെമടക്കി
ജന്മദെശത്താക്കിവാ
ദൂരയാത്ര കഷ്ടത
എല്ക്കുവാൻ തുണെക്കുക
യുദ്ധനാൾ കഴിഞ്ഞ ശെഷം
ധരിപ്പിക്ക വെള്ളവെഷം
൩. അന്നു ശത്രുകൈ ഉടെച്ചു
പൊൻകിരീടം ചൂടിക്കാം
ക്ലെശമൊട ഹൊ വിതെച്ചു
മൊദമൊട മൂരും നാം
സ്വൎഗ്ഗലൊക നായകൻ
നിത്യരക്ഷയാമവൻ
ഇപ്പൊൾ ഒരൊ കൊളിൽ ആഴും
അന്നഴി മുഖത്തു വാഴും
൧൪൪
രാഗം. ൬൦.
൧. ഞാൻ ദൂരമെ കണ്ടിട്ടു
നിന്റെ സിംഹാസനം