ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പാൎപ്പിക്ക ദയയാ
എന്നാൽ വെണ്ടുന്ന ഭാഗ്യം
പിൻ തുടരും സദാ
൩. നമ്മൊടു നിൻ പ്രകാശം
മതിലായി നില്പിച്ചാൽ
നശിച്ചു ബുദ്ധിനാശം
നെരെ നടക്കും കാൽ
൪. നമ്മൊടു നിൻ ശ്രീയാഴി
ചൊരികെ പാഴത്തുൾ
മുഴുക്ക സൎവ്വവാഴി
നമ്മിൽ നിൻ വൻ പൊരുൾ
൫. നമ്മിൽ നിൻ ഇളകാത്ത
ദ്രുവത്തെ നട്ടിരി
ചാവിൽ നമ്മെ മാറാത്ത
നാട്ടാക്കിയാൽ മതി
൧. നല്ലൎമ്മേയായുണൎന്നു
ബൊധം കൊള്ളും മനസ്സെ
വാക്കും ശ്രദ്ധയും കലൎന്നു
കെട്ടു കൊള്ളെന്നുള്ളമെ
മറ്റെതൊക്കയും മറന്നാൽ
എന്തു നഷ്ടം നെരിടും
നീ ഇതിന്നു ചെവി തന്നാൽ