ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നടുവിൽ പാൎക്ക യെശുവെ
വെളിച്ചവാക്കു സഭയിൽ
ദിനമ്പ്രതി ഉദിക്കുകെ
൨. നീ എന്നിയെ ഈ ലൊകത്തുൾ
നിൻ കൂട്ടം മെയ്പാൻ ആരുണ്ടാം
വിശുദ്ധ വചനപ്പൊരുൾ
നല്കെണമെ അവൎക്കെല്ലാം
൩. പിശാചിൻ ശാഠ്യകൈകളിൽ
ഉൾ്പെട്ടതെ വിടീക്കുകെ
അവന്നി ക്രിതഭക്തരിൽ
ഒരവകാശവും ഇല്ലല്ലെ
൪. ആ കെട്ടു നിന്റെ ചൊരയാൽ
അഴിഞ്ഞും അറ്റും പൊയല്ലൊ
നിൻ കഷ്ടതാ സാദൃശ്യത്താൽ
ഞങ്ങൾ്ക്കും താജയം പ്രഭൊ
൩
രാഗം ൩൭.
൧. എല്ലാവിടത്തിലും
അനുഗ്രഹങ്ങൾ പെയ്തും
നിസ്സാരർ നമ്മിലും
മഹത്വ കൎമ്മം ചെയ്തും
വരുന്ന ദൈവത്തിൻ
ദയാംകൃതജ്ഞരായി
ഇപ്പൊഴും വാഴ്ത്തുവിൻ