ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഞാൻ സ്തുതി പാടും തല്ക്ഷണം ഹ
൭൬
രാഗം. ൧൩
൧. ദൈവം എൻ പ്രശംസ
എന്റെ സ്തുതിയും
പുത്രനാൽ തൻവംശ
ചെൎച്ച വീണ്ടിടും
൨. ദൈവം എന്റെ അംശം
താണവർ പിതാ
സ്വൎഗ്ഗലൊക ഭ്രംശം
എന്നുമെവരാ
൩. ഇസ്രായെലിൻ പാറ
കൊട്ടയാക്ക നാം
സൎവ്വതാപ മാറ
ത്തക്ക രക്ഷയാം
൪. ഉറ്റെഴും ചങ്ങാതി
ചുറ്റും ഇടയൻ
കുറ്റം തീൎക്കും വാദി
മുറ്റും ആയവൻ
൫. പകൽ എൻ ഉത്സാഹം
രാവിൽ എൻ ഒളി
ചാവിലും എൻ ദാഹം
ആക പൊറ്റി നീ