താൾ:CiXIV29a.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫. നിവൃത്തിയായി, വെഗം വരെണമെ
എന്നാത്മാവിൻ വിളി
കെൾ്ക്കുന്ന ഞാൻ വരിക യെശുവെ
എന്നാശിക്കുന്നിനി
ഒരുങ്ങി സുരസെന നീയും
ഒരുങ്ങുന്നു കല്യാണസ്ത്രീയും, നിവൃത്തിയായി

൪൩

രാ. ൪൦.

൧. നിവൃത്തിയായി അവൻ കഴിഞ്ഞു
എൻ യെശു കണ്ണടെച്ചുതെ
എൻ തലവൻ തല കുനിഞ്ഞു
ജീവാദിത്യൻ മറഞ്ഞുതെ
ഉയിർ ചാവിന്നധീനമായി
ഹാ നല്ല ചൊൽ നിവൃത്തിയായി

൨. നിവൃത്തി എന്ന് അവൻ ഉരെച്ചു
അടങ്ങി ജീവവചനം
ഒർ കുന്തം കൊണ്ടവർ തുളെച്ചു
കൃപ നിറഞ്ഞ ഹൃദയം
ഊക്കെറിയൊൻ അശക്തനായി
ഹാ സത്യച്ചൊൽ നിവൃത്തിയായി

൩. നിവൃത്തിയായി എൻ പാപ ഭാരം
ഘനം കുറഞ്ഞു തല്ക്ഷണം
പിഴകൾ്ക്കാകെ പരിഹാരം
കുഞ്ഞാടിൻ രക്തം നിശ്ചയം
പാതാളബലം ചൂൎണ്ണമായി
ഹാ സ്വാദുച്ചൊൽ നിവൃത്തിയായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/56&oldid=193901" എന്ന താളിൽനിന്ന് ശേഖരിച്ചത്