താൾ:CiXIV29a.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

രാ. ൧൦൯.

൧. നിവൃത്തിയായി, അതെ നിവൃത്തിയായി
എൻ യെശു സത്യവാൻ
മരത്തിലും ആ ഭൊഷ്കില്ലാത്തവായി
ഉരെച്ചുരെച്ചുതാൻ
മുറവിളി പിണിക്കലക്കം
കണ്ണീരിന്നും ഭവിച്ചടക്കം, നിവൃത്തിയായി

൨. ഹല്ലെലുയാ, സ്വൎഗ്ഗസ്ഥനാം പിതാ
എല്പിച്ച തെറ്റു നീ
കരയല്ലെ മകൻ ജയിച്ചതാ
ജ്വലിച്ചു ദിവ്യ തീ
പുകഞ്ഞുപൊയി പാപം കെടും
അവൻ ജയത്താൽ ഞാനും നെടും, നിവൃത്തിയായി

൩. നിവൃത്തിയായി, വിശ്വാസി നീതിമാൻ
ആയിതീൎന്നു തൽക്ഷണം
തികഞ്ഞനെർ ശുചിയും എത്തുവാൻ
ഉണ്ടൊരൊ താമസം
ആ രക്തം പുഴുവാം എനിക്കും
കില്ലില്ല നിത്യവും വിളിക്കും, നിവൃത്തിയായി

൪. നിവൃത്തിയായി, ആദ്യന്തമായവൻ
വിളിച്ചതൊൎത്തുവൊ
ഈ സൎവ്വവും സിംഹാസനസ്ഥിതൻ
താൻ പുതുതാക്കുമൊ
കീഴിൽ കഴിഞ്ഞതു കടന്നു
എല്ലാറ്റിന്നും പുതുക്കം വന്നു, നിവൃത്തിയായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/55&oldid=193902" എന്ന താളിൽനിന്ന് ശേഖരിച്ചത്