താൾ:CiXIV29a.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവൎകളിൽ കനിഞ്ഞു
ക്ഷമിക്കുകെ ഇതി

൩. മനുഷ്യ ജാതി ഭ്രാതാ
അമ്മെക്കിതാ മകൻ
ശിഷ്യന്നതാ നിൻ മാതാ
ഇതി പറഞ്ഞുടൻ
എദെനിൽ നീ എന്നൊടു
ഇന്നെത്തും നിശ്ചയം
എന്നൊരു കള്ളനൊടു
സന്തൊഷ കല്പിതം

൪. ഹാലമ്മസബക്താനി
എലീ എലീ എന്നാൻ
ഇരിട്ടിൽ സൎവ്വജ്ഞാനി
താനൊ അകപ്പെട്ടാൻ
അഹൊ എനിക്ക് ദാഹം
എന്നെന്തിന്നീ വിളി
സമാപ്തം നിൻ ഉത്സാഹം
സമാപ്തം മാബലി

൫. പിതാവെ എൻ ആത്മാവെ
നിൻ കൈയിൽ എല്പിച്ചെൻ
എന്നിപ്രകാരം ചാവെ
ജയിച്ചു കാണുന്നെൻ
ആ മുൾ തറെച്ച നെറ്റി
കിരീടം അണിയും
ചിലൎക്കറിഞ്ഞവെറ്റി
എല്ലാരും പുകഴും
7

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/54&oldid=193904" എന്ന താളിൽനിന്ന് ശേഖരിച്ചത്