താൾ:CiXIV29a.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെധാവികൾ്ക്കും നിങ്കൽ എത്രരൊഷം
പ്രധാനി കണ്ടു നിന്റെ അപരാധം
എന്തൊരഗാധം

൨. അശുദ്ധർ ചുറ്റി തല്ലുന്നു നിൻ ഗണ്ഡം
വിശുദ്ധവൂൎക്കും ഇഷ്ടമാം നിൻ ദണ്ഡം
ശിശുക്കൾ ആൎപ്പിവന്നു വെണ്ടു ശൂലം
എന്നെന്തുമൂലം

൩. പെരുത്ത നിന്ദാ കഷ്ടശൂലാരൊഹം
വരുത്തി എന്റെ കാമക്രൊധമൊഹം
ഒരുത്തൻ നല്ലൻ ഏറ്റപ്രായശ്ചിത്തം
എന്റെ നിമിത്തം

൪. കടങ്ങൾ വീടി ഉടയൊന്റെ പാടു
ഇടയൻ ചാവാൽ ജീവിക്കെണ്ടതാടു
വിടപ്പെട്ടിഷ്ടൻ വൈരിയാകും മിത്രം
എന്തൊരു ചിത്രം

൫. ഇന്നും നിൻ സ്നെഹം ഇല്ലതിന്നൊരന്തം
എന്നും ഞാൻ ഒൎത്തു നീ നടന്ന ചന്തം
ഒന്നും മറ്റെണ്ണാത് ആകനിന്നെ ചാരി
നിൻശൂലധാരി

൪൦

രാ. ൪൯.

൧. ജീവനാഥൻ ക്രൂശിൽ തന്റെ
വൈരികൾ്ക്ക വെണ്ടിയും
പ്രാൎത്ഥിച്ചിട്ടിഹാധിപന്റെ
ചാവും ചാവിൻ നാശവും
ആയി മരിച്ചു, ഹല്ലലൂയാ വന്ദനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/52&oldid=193907" എന്ന താളിൽനിന്ന് ശേഖരിച്ചത്