താൾ:CiXIV29a.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ സൎവ്വ ഭ്രഷ്ടജാതി
തൻ പാപം തീൎത്തരുളുവാൻ
വരിച്ച നൽ ചങ്ങാതി
എന്നിഷ്ടപുത്ര കെട്ടുവൊ
നീ ഭൂമിയിൽ ഇറങ്ങിവൊ
മനുഷ്യനായ്മരിക്ക
എന്നൊടവൎക്കു മത്സരം
എൻ കൊപശിക്ഷ കഠിനം
നീ സെവിച്ചുദ്ധരിക്ക

൩. അതെ എനിക്കല്ലൊപിതാ
കല്പിച്ചതത്രെ സാരം
ക്ഷണത്തിൽ എന്റെ മെലിതാ
ചുമത്തെണം ഈ ഭാരം
ഹാ സ്നെഹത്തിൻ അതിശയം
പിതാവു പുത്ര മരണം
സൌജന്യമായ്വരുത്തി
അഛ്ശന്റെ ചൊല്ലാൽ കഴുമെൽ
കരെറുവാൻ ഇമ്മാനുവെൽ
തന്നെത്താൻ കീഴ്പെടുത്തി

൪. കുഞ്ഞാടെ കെൾ്ക്ക തൃക്കഴൽ
വണങ്ങിച്ചെയ്ത നെൎച്ച
ഈ എൻ മനസ്സു നിന്മുതൽ
നമുക്കായ്നിത്യ ചെൎച്ച
അറുക്കവെറെ ബന്ധത്തെ
നിൻ ഭാവം എന്നിൽ ആക്കുകെ
നിണക്കായ്ഞാനും ചാക

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/47&oldid=193914" എന്ന താളിൽനിന്ന് ശേഖരിച്ചത്