താൾ:CiXIV29a.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമുക്കു സൌഖ്യമാം

൪. നാം തെറ്റിപ്പൊകും ആടു
പൊലുള്ള സ്വെഛ്ശക്കാർ
മിണ്ടാത്ത ബലിയാടു
ഇവനല്ലാതെ ആർ

൫. തൻ ആത്മം കുറ്റക്കാഴ്ച
ആക്കീട്ടുയിൎത്തെഴും
യഹൊവ രാജ്യ വാഴ്ച
ഈ കൈയിൽ സാധിക്കും

൬. സ്വരക്തത്തിൻ പകൎച്ച
ക്ഷമാ നിമിത്തവും
യഥെഷ്ടം തൻ കവൎച്ച
സമസ്തമായ്വരും

൩൫

രാ. ൧൧൪.

൧. ലൊകത്തിൻ പാപങ്ങൾ എല്ലാം
വഹിച്ചൊരു കുഞ്ഞാടു
നടക്കുന്നുണ്ട് അവന്നു നാം
വരുത്തി എത്ര പാടു
ചുമന്നു ദുഃഖിച്ചുഴറി
നടന്നു തന്നെത്താൻ ബലി
കഴിപ്പാൻ പാത്രമാകും
വിരൊധം നിന്ദ സാഹസം
വെറുപ്പു തുപ്പു താഡനം
സഹിച്ചടങ്ങി ചാകും

൨. ഇതാർ എന്നാൽ യഹൊവ താൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/46&oldid=193915" എന്ന താളിൽനിന്ന് ശേഖരിച്ചത്