താൾ:CiXIV29a.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാടുന്നു സ്തൊത്രഗാനം
ശവങ്ങൾ കെൾ്ക്കും നിന്മൊഴി
ചാവിന്റെ വാഴ്ച ഇല്ലിനി
ഉയിൎപ്പു നിന്റെ ദാനം
പൈദാഹം വൎദ്ധിച്ചളവിൽ
സഹസ്രങ്ങൾ്ക്കു മരുവിൽ
നീ അല്പം നല്കി ദയയാ
അന്നാൎക്കും തൃപ്തി കുറയാ
ദരിദ്രരും
അനാഥരും നികൃഷ്ടരും
നിൻ സൎവ്വപ്രീതി അറിയും

൩. ഈ ഭൂമിയിൽ അതിഥിയായി
വന്നാറെ നീ വിനീതനായി
നിൻ മഹിമയെ താഴ്ത്തി
യൎദ്ദങ്കരെ ഇറങ്ങുന്നാൾ
നിന്നെ പിതാ മറ്റാരെക്കാൾ
സ്വപുത്രൻ എന്നു വാഴ്ത്തി
ആ സ്നാനത്തൊടെ നിന്റെമെൽ
ആത്മാ കിഴിഞ്ഞിമ്മാനുവെൽ
നീ ദൈവത്തിൻ മശീഹതാൻ
എന്നുള്ള സാക്ഷ്യം ഒപ്പിച്ചാൽ
സൎവ്വജ്ഞനെ
വിശുദ്ധനെ ദയാലുവെ
ജഡത്തിൽ വന്ന ദൈവമെ

൪. സ്വൎഗ്ഗത്തുനിന്നു നീ പുനർ
വരുന്നതെ നിൻപകയർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/44&oldid=193919" എന്ന താളിൽനിന്ന് ശേഖരിച്ചത്