താൾ:CiXIV29a.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാക്കും നല്ലതാം ഗുരൊ

൩. നിന്നെപൊലും ഞാനും കെറ
എൻ പിതാവിൻ ആലയെ
ദെവാരാധനത്തിൽ ഏറ
ആനന്ദം ജനിക്കവെ

൪. കെട്ടു ചൊദിപ്പാനും നാണം
വെണ്ടാ എന്റെ ഭാവത്തിൽ
വശമാക്ക നിന്റെ പ്രമാണം
മുഖ്യമാക എൻ തൊഴിൽ

൫. താനും അമ്മയഛ്ശ സ്ഥാനം
കല്പിച്ചാചരിച്ച പൊൽ
ഞാൻ അവൎക്കും ആകമാനം
വാൎദ്ധക്യത്തിൽ ഊന്നും കൊൽ

൬. മുപ്പത്താണ്ടു തക്ഷ കൎമ്മം
ചെയ്തു വന്നതൊൎക്കുമ്പൊൾ −
ഇങ്ങും വെണ്ടാ രാജധൎമ്മം
മതി ജീവനത്തിൻ കൊൾ

൭. നാളെക്കരുതെ വിചാരം
എന്നതും നിൻ കല്പിതം
ഇന്നുതന്ന ഗുണഭാരം
ഒൎത്തു നിത്യം വാഴ്ത്തണം

൮. പാത്രം അലി ദുഷ്ടബുദ്ധി
ഇത്ര നന്മെക്കും പ്രഭൊ
ഈ വല്ലാത്തനെഞ്ഞിൻ ശുദ്ധി
ഒരുനാളും എത്തുമൊ

൯. എപ്പെൎപ്പെട്ട ദൊഷമുക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/40&oldid=193925" എന്ന താളിൽനിന്ന് ശേഖരിച്ചത്