താൾ:CiXIV29a.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎത്യനായ്പിറന്നതാൽ
സ്തുതിച്ചല്ലൊ സുരഗണം
ഈ ഞങ്ങളും സ്തുതിക്കെണം, ഹല്ലെലുയാ

൨. അനാദി താതന്റെ ശിശു
തൊട്ടിയിൽ കാണായിതു
ഈ ഹീന മാംസരക്തത്തുൾ
പൊതിഞ്ഞതാ ചൊല്ലാപ്പൊരുൾ, ഹല്ലെലുയാ

൩. സ്വൎഭൂമിക്കുൾ കൊള്ളാത്തവൻ
കന്നിമാൎവ്വിൽ പാൎത്തവൻ
തനിച്ചു വിശ്വം താങ്ങുന്നൊൻ
ചെറുക്കനായ്ചുരുങ്ങിയൊൻ, ഹല്ലെലുയാ

൪. സദാപ്രകാശം ഈ വഴി
നൂണുദിച്ചിതെഭൂവി
ജ്വലിച്ചുയൎന്നിരിട്ടിലും
വെളിച്ചമക്കളെപെറും, ഹല്ലെലുയാ

൫. അതിഥിയായീ ലൊകത്തിൽ
വാനവൻ കിഴിഞ്ഞതിൽ
വിചാരം എന്തവന്നു നാം
വിരുന്നു കൂടി ചെല്കയാം, ഹല്ലെലുയാ

൬. നമുക്കുദൂത സാദൃശ്യം
സ്വൎഗ്ഗത്തിൽ മഹാധനം
ഇത്യാദി എല്ലാം കിട്ടുവാൻ
ദരിദ്രനായിറങ്ങി താൻ, ഹല്ലെലുയാ.

൭. ഈ വാത്സല്യാത്ഭുതം എല്ലാം
ഈ നമുക്കു വെണ്ടീതാം
അതാൽ അവന്റെ ഭക്തന്മാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/37&oldid=193929" എന്ന താളിൽനിന്ന് ശേഖരിച്ചത്