താൾ:CiXIV29a.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(ദിവ്യസ്വഭാവവും) നല്ലധനം

൨. വെണമൊലൌകികം
യെശുവിൻ വൈകല്യം, കാണ്മതുണ്ടൊ
നമ്മെസ്നെഹിച്ചുതൻ
പുത്രനെതന്നവൻ
(ശത്രുവെചെൎത്തുടൻ) കൈവിടുമൊ

൩. ക്രൂശിൽ മരിച്ചഎൻ
ജീവിച്ചെഴുന്നനിൻ, രക്ഷകനെ
തീവ്രദുഃഖങ്ങളിൽ
(ചാടിയുഴക്കയിൽ)
സൎവ്വദാതെറുകിൽ, സൌഖ്യം അതെ

൪. യെശുവൊടെന്തെല്ലാം
കൂടക്കൊടുക്കലാം, തൻ ജനകൻ
നമ്മെചുമന്നു താൻ
രാജ്യത്തിൽ കൂട്ടുവാൻ
(ഒക്കനന്നാക്കുവാൻ) ശക്തനവൻ

൨൪൫
രാ.൯൩

൧. ക്ഷെമം ഉണ്ടുചാവിലും, ക്ഷമകിട്ടിയാൽ
ചാവതൊരൊബാലരും, ദെവകൃപയാൽ
പടച്ചവൻ ശൊകം വൎദ്ധിക്കാത്തനാൾ
പൊകനന്നെന്നെത്രആൾ, വിളിപ്പവൻ

൨. യൊഗ്യൻആരും ഇല്ലല്ലൊ, ഭാഗ്യവാൻശിശു
തിന്മയിൻ കണക്കല്ലൊ, നന്നചെറുതു
വിലമതി, രക്ഷകൻശിശുക്കളിൽ
പക്ഷംഏറിചൊന്നതിൽ ആരാഞ്ഞറി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/268&oldid=193543" എന്ന താളിൽനിന്ന് ശേഖരിച്ചത്