താൾ:CiXIV29a.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. സന്തൊഷിപ്പിൻ നിൎഭാഗ്യജാതി
വിഭുമനുഷ്യനായതാൽ
ആകാശത്തിൽ ഇതാചങ്ങാതി
സമൂഹംപാടി മൊദത്താൽ
ഇമ്മാനുവെൽ ഇറങ്ങി വന്നു
ചതഞ്ഞവൎക്കാശ്വാസം തന്നു
ആബാലവൃദ്ധങ്ങൾ
ഒഴിക്കും തൻപൊരുൾ
ആദാമ്യൎക്കില്ല ദൈവകൊപം
തലനിവൎന്നിനി ആടൊപം
മുളെച്ചാനന്ദിക്കാം
ഉൾകൃഷ്ടജാതിനാം

൨. ഇമ്മാനുവെൽ പിറപ്പീഭ്രഷ്ടം
ആയ്പൊയവംശം വീണ്ടുതെ
ഈഎന്നെയും നീഏറ്റ കഷ്ടം
മുഴുവിശ്വാസിയാക്കുകെ
എന്നാൽ ഈ നാവു നിന്റെ ദാനം
വലിപ്പംരക്ഷ ബഹുമാനം
പിശാചിൻ ദാസരും
ഉണൎവ്വാൻ വൎണ്ണിക്കും
അരുതവൻ ബലത്തിൻ ഭീതി
എൻയെശുവിന്റെ പൂൎണ്ണനീതി
എന്മൂടി എന്മതിൽ
ഇഹപരങ്ങളിൽ

൨൪൩
രാ. ൩൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/266&oldid=193546" എന്ന താളിൽനിന്ന് ശേഖരിച്ചത്