താൾ:CiXIV29a.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നടന്നും ഈ കിടന്നും
ഉള്ളൊനെ നീ ചുമന്നും
ലാളിച്ചും വിണ്ണെത്തിക്കണം

൨൩൬
രാ.൨

൧. നടക്കുന്നൊൎക്കുവഴിതിരിയാ
പടക്കളത്തിന്നുസ്വശക്തിവൃഥാ
മുടങ്ങുന്നതൊക്കെയും യെശുവിനാ

൨. ഈ രക്ഷകനാലെ ഉണ്ടാവു ജയം
തരത്തിൽ ഉണ്ടായതവൻ മരണം
ആ രക്തമല്ലാതെവരാ ശരണം

൩. എല്ലാറ്റിലും ഞാൻ ഇവനെ തിരയും
പൊല്ലാത്തമനുഷ്യരെ താൻകനിയും
ഇല്ലാത്തവനും അവനാൽ നിറയും

൪. വിശ്വാസികളെവഴികാട്ടും അവൻ
ആശ്വാസംഒരൊന്നു കൊടുക്കും ഉടൻ
വിശ്വാസനിവൃത്തിയും ആം മുഴുവൻ

൫. ഈയെശുവെ കിട്ടുകിൽ ജീവനതാം
ഈ ഏകനെവിട്ടവർ ആഴും എല്ലാം
ഈ യെശുവൊടെന്നും ആനന്ദിക്കും നാം

൨൩൭
രാ.൨൪

൧.മശീഹതനി, എൻ രക്ഷകനാം
എൻ കെട്ടുകൾ, താൻ അഴിച്ചതെല്ലാം
അശെഷം എൻ ദീനം, വഹിച്ചതവൻ
ആ ഏക അധീനം, ആയ്വന്നടിയൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/262&oldid=193553" എന്ന താളിൽനിന്ന് ശേഖരിച്ചത്