താൾ:CiXIV29a.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകാശത്തിന്നായ്ത്തരുവിൻ
എന്നെകിമുന്നിറുത്തും

൪. നിന്നൊടെതിൎത്താൽ അശ്വതെർ
ബലങ്ങൾ ആകെചാരം
സമുദ്രത്തിൽ നിണക്കുനെർ
വഴിക്കെ ആംസഞ്ചാരം
ജലങ്ങൾപൊങ്ങും മരുവിൽ
എൻഇഷ്ടർ എത്തിമുട്ടുകിൽ
തുറക്കും സൎവ്വദ്വാരം

൫. എന്നെ വിളിച്ചമൂലമൊ
എനിക്കായ്നിൻ പ്രയാസം
പെരുത്തതിൻ നിമിത്തമൊ
അതെത്രയും വ്യത്യാസം
ബലിതന്നില്ല നിന്റെകൈ
അസാരംധൂപം കുറെനൈ
അത്യല്പം നിൻ‌ വിശ്വാസം

൬. നിൻപാപമെവിചാരിച്ചാൽ
മികെച്ചനിന്റെദാനം
എനിക്കു നിന്റെ ദ്രൊഹത്താൽ
പെരുത്തുവന്നദ്ധ്വാനം
ഞാൻ എൻ നിമിത്തം നിൻഎഴാ
ക്ഷമിച്ചുപാപം നിനയാ
നിൻ നീതിഎൻസമ്മാനം

൨൨൫
{ഹബ. ൩} രാ.൩൧

൧. ഞെരുക്കദിനങ്ങൾ സഭെക്കുവരും
ഇത്തരുക്കളിൽ പൂവുകുറയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/251&oldid=193571" എന്ന താളിൽനിന്ന് ശേഖരിച്ചത്