താൾ:CiXIV29a.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൩
{യശ ൪൦} രാ. ൧൦൦

൧. നിങ്ങൾ ദെവൻ പറയുന്നു
ആശ്വസിപ്പിക്കെൻ ജനം
തൻപൊരാട്ടം ഇന്നവുന്നു
മൊചിതം തൻപാതകം
എല്ലാപാവത്തിൽദ്വിധാ
കൂലിനല്കി രക്ഷിതാ
എന്നെരുശലെമിൻതാപം
ആറുവാൻ ചെയ്വിൻ സല്ലാപം

൨. കാട്ടിൽ ഘൊഷിക്കുന്നനാദം
കെട്ടിതൊ ഒരുങ്ങുവിൻ
മരുവിൽയഹൊവാപാദം
പൂകും മാൎഗ്ഗംചെത്തുവിൻ
താഴ്വര ഉയൎകയും
പൎവ്വതങ്ങൾ താഴ്കയും
ഏറ്റക്കുറവും നിഷിദ്ധം
ദൈവതെജസ്സാം പ്രസിദ്ധം

൩. തന്നെ കാണുംസൎവ്വലൊകം
എന്നുരച്ചെഹൊവവായി
സൎവ്വരൊടും ഒരുശ്ലൊകം
ഘൊഷിപ്പിച്ചതെന്തതായി
ലൊകർപുല്ലെന്നെവരൂ
ലൊകഭംഗിപുല്ലിൻ പൂ
വാടിപൂവുണങ്ങി സസ്യം
എന്നെല്ലാവൎക്കും പ്രശസ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/249&oldid=193575" എന്ന താളിൽനിന്ന് ശേഖരിച്ചത്